Monday, January 25, 2010

വെള്ളികെട്ടനും, ചെനതണ്ടനും, കുട്ടേട്ടനും...

[Back @ blog after a long time. ഇത്രയും കാലം പല കാരണങ്ങളും ബിസി ആയി പോയി .അതുകൊണ്ട് ബ്ലോഗ്സ് ഒന്നും പോസ്റ്റ്‌ ചെയ്യാതിരുനത് .
ഇപ്രാവശ്യം ഞാന്‍ എഴുതുന്ന ബ്ലോഗിലെ കഥപാത്രങ്ങളും ആയി നിങ്ങള്‍ക്കെ എന്തെങ്ങിലും ബന്ധം തോന്നുന്നുണ്ടെങ്ങില്‍ അതെ തികച്ചും യാദിര്ചികം അല്ല ഇതു നിങ്ങളെ പറ്റി തന്നെ ആണ്.]

മരിക്കുമ്പോള്‍ കുട്ടേട്ടനെ പ്രായം 90 കടന്നിരുന്നു. അവസാനകാലത്തെ ഓര്‍മയെല്ലാം നഷ്ടപെട്ടിരുന്നു. ശാരീരികമായി വളരെ ക്ഷീണിച്ചും ഇരുന്നു. ആയകാലത്ത് നല്ല സ്വഭാവം ആയിരുനതിനാല്‍ എല്ലാവര്ക്കും മൂപരെ പറ്റി നല്ല അഭിപ്രായമായിരുന്നു. രാമുവേട്ടന്‍ കുട്ടെട്ടന്റ്റെ വീടിന്റെ വഴിക്ക് പോയിരുന്ന ആളുകള്കെ മുന്നറിയിപ്പ് കൊടുക്കുമായിരുന്നു:
'സൂക്ഷിച്ചു പൊയ്ക്കൊളിന്‍.. വെള്ളികെട്ടനും, ചെനതന്ന്ടനും , കുട്ടേട്ടനും ഒക്കെ ഉണ്ടവിടെ'

കുട്ടേട്ടന്‍ മറവി തുടങ്ങിയ കാലത്ത് താമസം ഒറ്റ മോളായ ലക്ഷ്മിയുടെ കൂടെ ആയിരുന്നു. ഒരു ദിവസം മൂത്ത മോനായ ഗോവിന്ദന്‍കുട്ടി അച്ഛനെ കാണാന്‍ ചെന്നപ്പോള്‍ , കുട്ടേട്ടന്‍ ഗോവിന്ദന്‍കുട്ട്യോടെ ചോദിച്ചു.. 'നിങ്ങളാരാ? നല്ല കണ്ടു പരിചയം . എന്‍റെ മൂത്തമോനെ കാണാന്‍ നിങ്ങളെ പോലിരിക്കും'..

കുട്ടേട്ടന്റെ ഹെല്‍ത്ത്‌ വളരെ മോശമായി തുടങ്ങി. മൂപരെ ആസുപത്രിയിലെക്കെ കൂട്ടിട്ടു പോവുകയായിരുന്നു. വഴിയിലെ കണ്ട ഏതൊരു സ്കൂള്‍ കെട്ടിടം കണ്ടിട്ട ലക്ഷ്മി ചേച്ചി പറഞ്ഞു.. 'അച്ഛാ, നോക്ക് അച്ഛാ , അച്ഛന്‍ കെട്ടിയ സ്കൂള്‍..' ഒപ്പം ഉണ്ടായിരുന്ന ഗോപാലേട്ടന്റ്റെ കമന്റ്റ് അപ്പൊ തന്നെ വന്നു.. 'ഞാന്‍ കേട്ടിരുനത് കുട്ടേട്ടനെ കൃഷി പണി ആയിരുന്നെന്ന.. മൂപരെ കെട്ടു പണിക്കും പോയിട്ടുണ്ടോ? ' പിന്നീടെ ലക്ഷ്മി ചേച്ചി ഹോസ്പിറ്റല്‍ എത്തുനത് വരെ ഒന്നും മിണ്ടിട്ടില്ല..

കുട്ടേട്ടന്റെ അവസ്ഥ വളരെ മോശമായി. മക്കളെല്ലാവരും നാട്ടില്‍ എത്തി, ഒരു മകന്‍ ഒഴിച്ച. കുട്ടേട്ടന്റെ കാര്യത്തില്‍ ഒന്നും ചെയനില്ലെന്നു, വീട്ടില്‍ കൊണ്ടെ പൊയ്കോളാന്‍ ഡോക്ടര്‍മാര പറഞ്ഞു. അങ്ങനെ കുട്ടേട്ടന്‍ തിരിച്ചു വീട്ടില്‍ എത്തി. മക്കള്‍ വന്നും പോയി കൊണ്ടിരുന്നു. അങ്ങനെ ഇതുവരെ വരാതിരുന്ന നന്ദന്‍ എന്ന പുത്രനും എത്തി. നന്ദന്‍ വരാതിരുനതിനു കാരണം, മൂപരെ ship ലായിരുനെന്നും, അത് കരര്യ്കെ അടുകാത്തത് കാരണം ആണത്രേ വരാന്‍ പറ്റാതിരുനത്. അങ്ങനെ നന്ദനും എത്തി. ഇ നന്ദന്‍ എന്ന് പറയുന്ന വ്യക്തി പണ്ടെ നാട്ടില്‍ മുഴുവന്‍ കടം ആയി, നിക്കകള്ളി ഇല്ലാതായപോള്‍, അമ്പലത്തിലെ ഉണ്ടിക പൊളിച്ച ആ കാശും കൊണ്ട നാട് വിട്ടതാന്നു . ഇപ്പോള്‍ നാടിലെതിയാല്‍ വലിയ ഗമയ.. വായ തുറനാല്‍ ലക്ഷങ്ങളുടെ പട്ടി മാത്രമേ സംസാരിക്കു ‍.നന്ദന്‍ എന്നോടെ ഒരിക്കല്‍ ചോദിച്ചു, ഏട്ടന്‍ എന്താ ചെയുന്നെ എന്നെ.. ഞാന്‍ പറഞ്ഞു, മൂപര്‍ ethihad ഇല്‍ വര്‍ക്ക്‌ ചെയുകയ എന്ന് . നന്തന്റെ അപ്പൊ അടുത്തുള്ള ആളോട് , 'ഇ പറഞ്ഞ കമ്പനി ലാസ്റ്റ് 6 months ആയി നഷ്ടത്തില.. ഇനി 2 മാസത്തില്‍ മിക്കവാറും പൂട്ടും'. ഇതു പറഞ്ഞു കഴിഞ്ഞ ഇപ്പൊ 6 മാസം കഴിഞ്ഞു .ഇതു വരെ പൂടിടില്ല. ethihad എന്ന് വീണ്ടും പറയാന്‍ പറഞ്ഞാല്‍ കിട്ടില്ല, മൂപരാ നഷ്ടത്തിലാണോ ലാഭാതിലാണോ എന്ന് തീരുമാനികുന്നതു.

കുട്ടേട്ടന്‍ താമസിയാതെ മരിച്ചു. മക്കളെല്ലാം ക്രിയകളും മറ്റും ചെയ്തിട്ടു പോയി. അങ്ങനെ ഇരിക്കെ കൊല്‍കതയില്‍ നിന്നും ഞങ്ങളുടെ ഒരു പഴയ സുഹൃത്ത് വന്നു. അപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞതെ. നന്ദന്‍ ജയിലില്‍ ആയിരുനെന്നും, അച്ഛനെ മരിച്ച സമയത്തെ പരോള്‍ കിട്ടി വന്നതാണെന്നും മറ്റും. ഇതറിഞ്ഞപ്പോള്‍ ഗോപാലേട്ടന്‍ പറഞ്ഞു, ശെരിയ അങ്ങ് കൊല്‍കതയില്‍ ഒക്കെ ജൈലിനെ ship എന്നാ പറയുന്നത്..

നന്ദന്‍ 6 മാസത്തിനു ശേഷം വീണ്ടും വന്നു. ശിക്ഷയുടെ കാലവതി തീര്‍നിട്ടാനെന്നു തോനുന്നു. രാമു ഏട്ടന്‍ മൂപരുടെ പഴയ ഡയലോഗ് മാറ്റി. ഇപ്പോള്‍ പറയാറുള്ളത്
"സൂക്ഷിച്ചു പൊയ്ക്കൊളിന്‍.. വെള്ളികെട്ടനും, ചെനതണ്ടനും, നന്ദനും ഒക്കെ ഉണ്ടവിടെ..."