Monday, October 24, 2011

ഇയ്യാംപാറ്റകള്‍


പുതു മഴയില്‍
മണ്‍പുറ്റില്‍ നിന്നും
ചിറകുവിരിച്ചു
പറന്നുയരുന്നു..
വെളിച്ചത്തെ നോക്കി
പ്രയാണം ചെയുന്നു..
ആഗ്രഹങ്ങളില്ല..
സ്വപ്നങ്ങളില്ല..
സന്തോഷം മാത്രം,
സ്വാതന്ത്ര്യത്തിന്‍റെ സന്തോഷം..

ക്ഷണ നേരത്തില്‍,
മരണം സുനിശ്ചിതം..
എങ്കിലും ആ ചിന്ത,
ലവലേശമിലാതെ,
ആഘോഷിച്ചു കൊണ്ട് ,
അവ മരണത്തിലോട്ടു,
പറന്നടുകുന്നു ..