Thursday, July 15, 2010

വിശപ്പ്

ചങ്ങലയില്‍ ബന്ധിതനായ പൈതലിനെ നോക്കി,
രാജാവ് ചോദിച്ചു "ഇവന്‍ ചെയ്ത കുറ്റം?"
മന്ത്രി മൊഴിഞ്ഞു "അപ്പ കഷ്ണം മോഷ്ടിച്ച്!"
രാജാവ് കല്പിച്ചു "മോഷ്ടിച്ച കൈകള്‍ വെട്ടു!"

വിദൂഷകന്‍ ഉണര്‍ത്തിച്ചു "മോഷണ കാരണം അറിയേണ്ടേ?"
രാജാവ് ആക്രോശിച്ചു "വിധുഷകന്‍ രാജ്യകാര്യങ്ങളില്‍ ഇടപെടേണ്ട,
നീ വെറും കഴുത, നമ്മളെ ചിരിപ്പികേണ്ട കഴുത"
പടയാളികള്‍ രാജാവിന്റെ ഉത്തരവ് ശിരസ്സാവഹിച്ചു.

അറ്റു വീണ കൈകളില്‍ നിന്നും ഇറ്റു വീണ,
രക്ത തുള്ളികള്‍ ഉണങ്ങും മുന്‍പേ ദാസികള്‍ നൃത്തം തുടങ്ങി..
പക്ഷെ ആരും ഒരു വിശക്കുന്ന വയറിന്റെ ദീന രോദനം
കേട്ടില്‍ അഥവാ കേട്ടതായി ഭാവിച്ചില്ല..

No comments: