Wednesday, February 23, 2011

ശിക്ഷയും, മോചനവും


നെഞ്ചിലേറ്റ കത്തി കൊണ്ടത് ,
ഹൃദയത്തില്‍ ആയിരുന്നെന്നു ഞാന്‍ അറിയുന്നു..
എനികങ്ങനെ ഒരു വസ്തു ഉണ്ടെന്നു,
അറിഞ്ഞിരുനില്ല ഞാന്‍ ഇതു വരെ ..
മരണത്തെ മുന്നില്‍ കാണുന്ന നേരം,
ഇത് അറിഞ്ഞിട്ടു ഞാന്‍ എന്ത് ചെയും?

ആസന്നമായ മരണം ,
വഴി മാറി പോയിരുനെങ്ങില്‍?
കഴിഞ്ഞു പോയ ജീവിതം,
ഒരിക്കല്‍ കൂടി ജീവിക്കാന്‍ പറ്റിയിരുനെങ്കില്‍ ?
എന്തിനധികം, ഇ വരുന്ന മരണം,
കുറച്ചു നേരമെങ്കിലും വൈകിയിരുനെങ്ങില്‍?
തിരുത്താമായിരുന്നു ഞാന്‍ ചെയ്ത തെറ്റുകള്‍ ..

പക്ഷെ അപ്പോഴും ഞാന്‍ തകര്‍ത്ത,
ഹൃദയങ്ങളെ എന്ത് ചെയും?
കൂടി ചേരുമോ ഇനിയവ?
ആ മുറിവുകള്‍ ഉണങ്ങുവാന്‍,
എന്ത് മരുന്ന് നല്‍കണം ഞാന്‍?
എന്ത് പ്രായശ്ചിത്തം ചെയ്യണം ഞാന്‍?

ആവില്ല ദൈവമേ, എനികാവില്ല...
മരണം തന്നെയാണ് പ്രതിവിധി ..
മരണം തന്നെയാണ് എന്‍റെ
ശിക്ഷയും, എന്‍റെ മോചനവും...


No comments: