Friday, July 20, 2012

എന്റെ കേരളം എത്ര സുന്ദരം ...


എന്റെ  കേരളം  എത്ര  സുന്ദരം ...

നടു  വഴിയില്‍  കാരിരുമ്പ്  കൊണ്ട് 
മനുഷ്യ  ശരീരം  നുറുക്കുന്നു...

ജനങ്ങളെ  നയികേണ്ടവര്‍  തമ്മില്‍ ,
വസ്ത്രം  പറിച്ചുള്ള  അടി  നടക്കുന്നു ...

നാല്  വെള്ളികാശിനായി, വിശപ്പ് അകറ്റാന്‍ 
കഴിക്കും  ഭക്ഷണത്തില്‍  വിഷം ചേര്‍ത്ത് നല്‍കുന്നു ...

സദാചാര  പോലീസെ  ചമയുന്ന  നാറിയ 
ജന്മങ്ങള്‍  നിരത്തുകളില്‍  നിറയുന്നു ...

സ്വന്തം  രക്തത്തില്‍  ജനിച്ച  കുഞ്ഞിനെ 
പീടിപ്പിച്ചു  നാട്കാര്‍ക്ക് മുന്നില്‍  നിര്‍ത്തുന്നു...

ഏറ്റവും  അക്ഷരഭ്യസമുള്ള , 
സംസ്കാരമുള്ള  മലയാളികള്‍ നമ്മള്‍........

ഇവരാല്‍  സമൃദ്ധം  എന്റെ  കേരളം ..
എന്റെ  കേരളം  എത്ര  സുന്ദരം ..

No comments: